കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. അപകടത്തിൽ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂര്‍ കോട്ട, കാരക്കാട് ദാനംപടിക്കല്‍ സിബി (42) ആണ് മരിച്ച മലയാളി. ആന്ധ്രപ്രദേശ് സ്വദേശി ചന്ദ്ര (45) ആണ് മരിച്ച മറ്റൊരാള്‍. റൗദത്താന്‍ കമ്പനിയിലെ ജീവനക്കാരാണ് ഏഴുപേരും.
രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പുറകില്‍ റേഞ്ച്റോവര്‍ വാഹനം ഇടിക്കുകയായിരുന്നു. അഹ്മദിയില്‍ റോഡ് നമ്പര്‍ 40ലായിരുന്നു അപകടം. പരിക്കേറ്റ അഞ്ചുപേരും അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
















