കാഞ്ഞങ്ങാട് : പരസ്പരം കാണാനാകാത്ത രീതിയില്‍ മറകെട്ടി മുസ്ലിം വനിതകള്‍ക്കായി ഡോക്ടര്‍ നടത്തിയ ബോധവത്കരണ ക്ലാസ്സ് ചര്‍ച്ചയാവുന്നു. നീലേശ്വരം കരുവാച്ചേരിയിലാണ് മുസ്ലിം വനിതകള്‍ക്കായി നടത്തിയ പള്‍സ് പോളിയോ ബോധവത്കരണ ക്ലാസ്സ് മറകെട്ടി നടത്തിയത്. സദസ്സിലിരുന്ന വനിതകള്‍ക്കും വേദിക്കും ഇടയിലാണ് പരസ്പരം കാണാന്‍ കഴിയാത്ത രീതിയില്‍ മറകെട്ടി തിരിച്ചത്. നൂറിലധികം വനിതകള്‍ പങ്കെടുത്ത ബോധവത്കരണ ക്ലാസ്സിന് നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദാണ് നേതൃത്വം നല്‍കിയത്. ഒരു വിഭാഗം മുസ്ലിം ജനത പോളിയോ വാക്‌സിനോട് വിമുഖത കാണിക്കുന്നതിനാലാണ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. മുസ്ലിം സ്‌കൂളുകളിലും മദ്രസ്സകളിലും ഇതുപോലെ മറകെട്ടിയാണ് സെമിനാറുകളും യുവജനോത്സവങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നത്
















