കണ്ണൂര്‍: കണ്ണൂരിന്റെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ പ്രത്യേക ബ്രാന്റ്‌നാമത്തോടെ നവീന രൂപത്തില്‍ വിപണിയിലേക്ക്. കണ്ണൂരിന്റെ തനത് കലാരൂപങ്ങളായ തെയ്യത്തിന്റെയും തിറയുടെയും കോലങ്ങളെ ഡിസൈനായി കൈത്തറി ഷര്‍ട്ടുകളില്‍ ഉപയോഗപ്പെടുത്തിയാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കാന്‍ലൂം എന്നപേരില്‍ കണ്ണൂരിന്റെ പ്രത്യേക ബ്രാന്റ് നാമത്തിലാണ് ഇവ വിപണിയിലെത്തുക. കണ്ണൂരിന്റെ കൈത്തറിയെ ഉപയോക്താക്കള്‍ക്ക് തിരിച്ചറിയാന്‍ ബ്രാന്റ്‌നെയിം പ്രയോജനപ്പെടും.
ആദ്യഘട്ടമായി തെയ്യചമയങ്ങള്‍ ഡിസൈനായി ഉപയോഗിച്ചുള്ള കൈത്തറി ഷര്‍ട്ടുകളാണ് പുറത്തിറക്കിയത്. ഇതിന്റെ ലോഞ്ചിങ്ങ് ശനിയാഴ്ച ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സി.കൃഷ്ണന്‍ എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷും ചേര്‍ന്ന് നിര്‍വഹിച്ചു. ഇവര്‍ക്കൊപ്പം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എഡിഎം മുഹമ്മദ് യൂസഫ്, സബ് കലക്ടര്‍ രോഹിത് മീണ എന്നിവരും പുതുതായി ഡിസൈന്‍ ചെയ്ത ഷര്‍ട്ട് ധരിച്ച് ലോഞ്ചിങ്ങില്‍ പങ്കെടുത്തു.
















