Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മാലിന്യപ്രശ്‌നം: രാമന്തളി പുഴയിലെ മണല്‍ ഖനനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 12:29 am IST
inKannur

കണ്ണൂര്‍: കിണറുകളില്‍ മലിനജലം നിറയുകയും ദുര്‍ഗന്ധം അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന ഏഴിമല നാവികഅക്കാദമി പരിസരവാസികളുടെ പരാതിയില്‍ അവരുടെ ആശങ്കയകറ്റാന്‍ ഒരാഴ്ചയ്‌ക്കകം നടപടിയെടുക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പ്രക്ഷോഭത്തിലാണെന്ന് വിഷയം ഉന്നയിച്ച സി.കൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. നാവിക അക്കാദമി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സംഭവത്തെക്കുറിച്ച് ഒരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് തങ്ങളുടെ ഭാഗത്ത് പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹാര നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ചതായും എംഎല്‍എ പറഞ്ഞു.

കിണറുകളിലെ വെള്ളം പരിശോധിച്ച് പ്രശ്‌നമെന്താണെന്ന് കണ്ടെത്താന്‍ ഭൂഗര്‍ഭ ജലവകുപ്പിന് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. ജലപരിശോധനാ റിപ്പോര്‍ട്ടനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെംടെല്ലിന്റെ നേതൃത്വത്തില്‍ രാമന്തളി പുഴയില്‍ നിന്ന് മണല്‍ ഖനനം ചെയ്യുന്ന പ്രവൃത്തി ഉടന്‍ നിര്‍ത്തിവയ്‌ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് ഒരു വര്‍ഷത്തേക്ക് മണലെടുക്കാന്‍ കമ്പനിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും രണ്ട് വര്‍ഷമായി ഇത് നിര്‍ബാധം തുടരുകയാണെന്നും മണലിന് അമിത വില ഈടാക്കുന്നുവെന്നും സി. കൃഷ്ണന്‍ എം.എല്‍.എ അരിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതേക്കുറിച്ചും ഇമണല്‍ സംവിധാനമനുസരിച്ച് ഒരു ടണ്‍ മണലിന് അനുവദിച്ച 732 രൂപയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തഹസില്‍ദാര്‍, ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് പ്രതിനിധി, പയ്യന്നൂര്‍ മനിസിപ്പാലിറ്റി, രാമന്തളി പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്ന സംഘത്തെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അതുവരെ ഖനന പ്രവൃത്തികള്‍ നിര്‍ത്തിവയ്‌ക്കണമെന്നും കലക്ടര്‍ പറഞ്ഞു. ദേശീയപാതാ വികസനത്തിന് തടസ്സമായി പയ്യന്നൂരില്‍ നിലനില്‍ക്കുന്ന അനധികൃത മില്‍മ ബൂത്ത് എടുത്തുമാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ജില്ലയുടെ സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ 50ലേറെ വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് കാരി ബാഗ് വിതരണം ഒഴിവാക്കിയ സാഹചര്യത്തില്‍ മാസത്തില്‍ 10 ലക്ഷത്തോളം തുണി സഞ്ചികള്‍ ആവശ്യമായി വന്നിട്ടുണ്ടെന്നും ഇവയുടെ നിര്‍മാണത്തിന് ജില്ലയില്‍ തന്നെ സംവിധാനമുണ്ടാവണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കാല്‍ടെക്‌സ് സിഗ്നലിലെ സ്റ്റോപ്പ്‌ലൈന്‍ സിഗ്നല്‍ ലൈറ്റിന്റെ പിറകിലേക്ക് മാറ്റിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും സീബ്രക്രോസിംഗ് മുറിച്ചുകടക്കുന്ന കാല്‍നടക്കാര്‍ക്ക് കൂടി കാണാനാവുംവിധം സിഗ്നല്‍ ലൈറ്റുകള്‍ പുനസ്ഥാപിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സിഗ്നല്‍ ഓണായതറിയാതെ സീബ്ര ക്രോസിംഗിലേക്കിറക്കുന്നവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ 2016 ഡിസംബര്‍ വരെയുള്ള പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എഡിഎം മുഹമ്മദ് യൂസഫ്, സബ് കലക്ടര്‍ രോഹിത് മീണ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ.പി.ഷാജു, വകുപ്പുതലവന്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

India

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.