ഇരിട്ടി: വാണിയപ്പാറയിലെ രാജപ്പന്‍ മേട്ടേല്‍ സിപിഎമ്മിലേക്ക് പോയതുമായി ബന്ധപ്പെട്ടു നടത്തുന്ന സിപിഎമ്മിന്റെ പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബിജെപി പേരാവൂര്‍ മണ്ഡലം കമ്മറ്റി ആരോപിച്ചു. രാജപ്പന്‍ പേരാവൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ടാണെന്നാണ് ഇവര്‍ നാടുനീളെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ബിജെപിയുടെ മണ്ഡലം വൈസ് പ്രസിഡന്‍ന്റ് സ്ഥാനം നല്‍കുകയും പാര്‍ട്ടിക്കുള്ളിലും ചില പ്രവര്‍ത്തകര്‍ക്കിടയിലും നിരന്തരം ശല്യങ്ങള്‍ സൃഷ്ടിച്ചതിനാല്‍ രാജപ്പനെ തല്‍സ്ഥാനത്തു നിന്നും മാറ്റുകയായിരുന്നു. വര്‍ഷങ്ങളായി പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്താത്ത ഒരാളെ ബിജെപി വൈസ് പ്രസിഡന്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് സത്യവിരുദ്ധമാണെന്ന് മണ്ഡലം കമ്മറ്റി പ്രസിഡന്റ് പി.എം.രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എം.ആര്‍.സുരേഷ്, സത്യന്‍ കൊമ്മേരി എന്നിവര്‍ അറിയിച്ചു.
















