ആലപ്പുഴ: മാവേലിക്കര താലൂക്ക് സഹകരണ സംഘത്തിലെ അഴിമതിക്കാരുടെ മുന്നില്‍ ജില്ലാ പോലിസ് മേധാവിയടക്കം പകച്ച് നില്‍ക്കുകയാണെന്ന സിപിഐ ജില്ലാ സെക്രട്ടറിയുടെ ആരോപണത്തെപ്പറ്റി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഎം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണമുണ്ടാകണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍ ആവശ്യപ്പെട്ടു.
ഇടതു മുന്നണിയുടെ പോലീസ് നയത്തിന് ചേരാത്ത നടപടികള്‍ പോലീസിന്റെതായി ഉണ്ടാകുന്നെങ്കില്‍ അത് പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണ്. ജില്ലയിലെ സിപിഎം നേതാക്കള്‍ക്കടക്കം മാവേലിക്കര സഹകരണ ബാങ്കില്‍ വന്‍ നിക്ഷേപമുള്ളതായുള്ള സിപിഐ യുടെ ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















