Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭാരതീയ വിചാര കേന്ദ്രം ദിഗ് വിജയം -2017 സംഘടിപ്പിച്ചു ഭാരതീയ ശാസ്ത്രങ്ങളെ എതിര്‍ക്കുന്നവര്‍ തത്വങ്ങളെ വേണ്ടവിധം മനസ്സിലാക്കാത്തവര്‍: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 10:47 pm IST
in Kannur

കണ്ണൂര്‍: ഭാരതീയ ശാസ്ത്രങ്ങളെ എതിര്‍ക്കുന്നവര്‍ ഇവയെ വേണ്ടവിധം മനസ്സിലാക്കാത്തവരാണെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമം അധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ ഭാരതീയ വിചാര കേന്ദ്രം ജില്ലാ സ്ഥാനീയ സമിതിയുട ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദിഗ്‌വിജയം 2017 തത്വബോധന സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വിഭാഗം ഭാരതീയ ശാസ്ത്രങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. വികലമായ സമീപനമാണ് ഇത്തരം തെറ്റിദ്ധാരണയ്‌ക്ക് കാരണം. മനുഷ്യന്റെ വളര്‍ച്ചയ്‌ക്ക് അറിവ് അനിവാര്യമാണ്. ഈ അറിവ് ഭാരതീയ തത്വമീമാംസകളില്‍ നിന്നും ലഭ്യമാണെന്നും സ്വാമി പറഞ്ഞു.

വ്യക്തിയുടേയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം ധര്‍മ്മമാണ്. ധര്‍മ്മ ചിന്തയാണ് വ്യക്തിയേയും കുടുംബങ്ങളേയും ചേര്‍ത്തു നിര്‍ത്തുന്നത്. മറ്റൊരു ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ പറ്റാത്ത പദമാണ് ധര്‍മ്മമെന്നത്. പ്രപഞ്ചത്തിന്റെ വ്യവസ്ഥയാണ് ധര്‍മ്മമെന്നത്. അതിസൂക്ഷ്മമായ അണുകണങ്ങള്‍ മുതല്‍ അനന്ത കോടി ബ്രഹ്മാണ്ഡങ്ങള്‍ വരെ അടങ്ങുന്ന പ്രപഞ്ചവരെ സകലതിനേയും കോര്‍ത്തിണക്കുന്നത് ധര്‍മ്മമാണ്. പ്രപഞ്ച വൈജാത്യങ്ങളെയെല്ലാം കോര്‍ത്ത് നിര്‍ത്തുന്നത് നിയമ വ്യവസ്ഥയാണ്. ഈ നിയമ വ്യവസ്ഥയാണ് ധര്‍മ്മം. പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നതാണ് ധാര്‍മ്മിക ജീവിതം. പ്രപഞ്ചം നിയന്ത്രിക്കുന്ന താളക്രമത്തെ മനസ്സിലാക്കി അതിനനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുമ്പോഴാണ് ജീവിത വിജയം ഉണ്ടാകുന്നത്. ഞാന്‍ ജീവിക്കുന്നതൊടൊപ്പം സഹജീവികളും കഴിഞ്ഞു കൂടണം,സമാജവും നിലനില്‍ക്കണം എന്ന ചിന്തയോടെ ജീവിക്കുന്നതാണ് ധാര്‍മ്മിക ജീവിതം. തനിക്ക് പ്രതികൂലമായത് മറ്റുളളവരോട് ചെയ്യരുത്. പ്രപഞ്ച താളത്തിന് ഭംഗം വരുന്നതൊന്നും ചെയ്യാന്‍ പാടില്ല. ഓരോ വ്യക്തിയുടേയും ജീവിത യാത്ര സുഗമമാകുമ്പോള്‍ മാത്രമേ സമാജത്തിന്റെ നിലനില്‍പ്പു സാധ്യമാകൂ. ഇത് ഉള്‍ക്കൊളളുമ്പോഴാണ് ആരോഗ്യകരമായ സമഷ്ടി ബന്ധം വികസിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വ്യക്തികളിലും കുടികൊളളുന്ന ചൈതന്യം ഒന്നാണെന്ന തിരിച്ചറിവില്‍ ഒരു യഥാര്‍ത്ഥ വ്യക്തിത്വം രൂപമെടുക്കുന്നു. വ്യക്തിയുടെ സ്വത്വത്തെ വിചാരണ ചെയ്യുമ്പോള്‍ എല്ലാം ഒന്നാണെന്ന് തിരിച്ചറിയുകയും വ്യക്തിഭാവം,ഭേദം എന്നിവ ഇല്ലാതാവുകയും ചെയ്യും. പരിമിതിയില്‍ നിന്നും രക്ഷപ്പെടാനുളള ത്വര മനുഷ്യനില്‍ മാത്രമല്ല. എല്ലാ ജീവജാലങ്ങളിലും ഉളളതാണ്. വ്യക്തിയും കുടുംബവും തമ്മില്‍ പാരസ്പര്യമുണ്ട്. നല്ല കുടുംബങ്ങളില്‍ നിന്ന് നല്ല വ്യക്തികളും നല്ല വ്യക്തിത്വങ്ങള്‍ ചേര്‍ന്ന് ഉത്തമ കുടുംബങ്ങളും രൂപമെടുക്കുമെന്നും സ്വാമി പറഞ്ഞു.

‘വ്യക്തി, കുടുംബം, സമൂഹം’ എന്ന വിഷയത്തെ അധികരിച്ച് നടന്ന പ്രഭാഷണ പരിപാടിയില്‍ ഡോ.വി.എസ്.ഷേണായി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സംശയ നിവാരണസഭയും നടന്നു. ഭാരതീയ വിചാര കേന്ദ്രം ജില്ലാ അധ്യക്ഷന്‍ രാജേഷ് വാര്യര്‍, സി.കെ.സുരേഷ് വര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.