കണ്ണൂര്‍: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നര്‍മ്മവേദി ദേശഭക്തിഗാനാലാപന മത്സരവും മതനിരപേക്ഷതാ സംവാദവും കേന്ദ്ര സര്‍വ്വകലാശാല അസി.പ്രൊഫ. ഡോ.ഇഫ്തിഖാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.എച്ച്.അബൂബക്കര്‍ ഹാജി അധ്യക്ഷനായി. ഫാ.ദേവസ്സി ഈരത്തറ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. ആര്‍.പ്രഭാകരന്‍, കെ.ശശിധരന്‍, ടി.കെ.അശോകന്‍, കെ.പി.ഗുണപ്രസാദ്, ഇളയിടത്ത് ആര്‍.അനന്തപത്‌നാഭന്‍, രാജന്‍ ചന്ത്രോത്ത്, കെ.വി.കുഞ്ഞപ്പന്‍, ടി.പി.അനില്‍കുമാര്‍, പി.വി.പ്രമീള, കെ.എസ്.മിനി എന്നിവര്‍ പ്രസംഗിച്ചു.
ദേശഭക്തിഗാനാലാപന മത്സരത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ അമേയ ഷായ്, ടി.കെ.ശിവനന്ദ, നന്ദന പ്രശാന്ത്, ജാന്‍വി വത്സരാജ് എന്നിവരും, മുതിര്‍ന്നവരുടെ വിഭാഗത്തില്‍ വസന്ത എന്‍.പി., ലക്ഷ്മണന്‍ കുയിലൂര്‍, രാജന്‍ ബക്കളം എന്നിവരും വിജയികളായി. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (റിട്ട.) ടി.സി.ഗോവിന്ദന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
















