പെരിങ്ങത്തൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ ദിനാചരണം നടന്നു. സ്‌കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ പത്മനാഭന്‍ നടമ്മല്‍, കെ.പി.ശ്രീധരന്‍ മാസ്റ്റര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശ നല്‍കി. സ്‌കൂള്‍ മാനേജര്‍ എന്‍.എ.അബൂബക്കര്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പാള്‍ എ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍.പത്മനാഭന്‍, പിടിഎ പ്രസിഡണ്ട് ടി.കെ.ഹനീഫ, പാനൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ ഇ.എ.നാസര്‍, ഇമൈസ തിരുവമ്പാടി, കെ.ടി.കെ.റിയാസ്, നാജാത്ത് എന്നിവരും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാന്‍, കെ.പി.ശ്രീധരന്‍, കെ.പി.കുശലകുമാരി എന്നിവരും സംസാരിച്ചു.
















