Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗോത്രപഴമയുടെ വറ്റാത്ത നീരുറവയുമായി പാക്കം തിരുമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 07:31 pm IST
inWayanad

ബത്തേരി : അസാധാരണമായ മഴക്കുറവും അതേ തുടര്‍ന്നുണ്ടാകുന്ന ജലക്ഷാമവും ഗ്രാമീണ ജീവിതത്തിന്റെ താളംതെറ്റിക്കുമ്പോള്‍ ജില്ലയിലെ പുരാതന കുടിയിരുപ്പുകളില്‍ അങ്ങിങ്ങായി അവശേഷിക്കുന്ന പൗരാണികതയുടെ പ്രതീകങ്ങളായ പനം കുറ്റികളും തലക്കുളങ്ങളും ഇന്നും നിറഞ്ഞുകവിയുന്നത് പുതിയകാലം കൗതുകത്തോടെയാണ് നോക്കി കാണുന്നത്. നെല്‍വയലുകള്‍ക്ക് സമീപമുളളതും വനാന്തരങ്ങളിലെ കുടിയിരിപ്പുകള്‍ക്ക് സമീപവുമുളള ചതുപ്പുകളിലുമാണ് ഇത്തരം ചരിത്ര ശേഷിപ്പുകള്‍ ഇന്ന് കാണുന്നത്. ഈ ജലശ്രോതസ്സുകളില്‍ പലതും കഷ്ടിച്ച് ഒരു മീറ്റര്‍ ആഴവും ഒരുമീറ്റ ര്‍ ചുറ്റളവും മാത്രമുളള ജലസംഭരണികളാണ്. എപ്പോഴും നിറഞ്ഞ് കവിയുന്ന നീരൊഴുക്കാണിത്. പോയകാലത്ത് വയനാട്ടിലെ പ്രമുഖ പാടശേഖരങ്ങളിലെല്ലാം ധാരാളമായുണ്ടായിരുന്ന ഇത്തരം ജല സംഭരണികള്‍ ഏറെയും ഇതിനോടകം നഷ്ടമായികഴിഞ്ഞു. പ്രകൃതിയോടൊത്തിണങ്ങി ജീവിച്ച പിതാമഹന്മാരുടെ ദീര്‍ഘ വീക്ഷണത്തിന്റെ അടയാളം കൂടിയാണിവ. നൂറ് കണക്കിന് അടി ആഴത്തില്‍ കുഴല്‍ കിണറുകള്‍ കുഴിച്ചിട്ടും വെളളം കിട്ടാതെ നിരാശപ്പെടുന്ന പുതിയ തലമുറ ഇത്തരം പഴമകള്‍ പാഠമാക്കേണ്ടതാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ചെതലയം റെയ്ഞ്ചിലെ പാതിരി നോര്‍ത്തിലെ പാക്കം വനമേഖലയിലെ തിരുമുഖം കുറുമ്മകുടിയിലെ പനംകുറ്റിക്ക് ഇവരുടെ പഴമകള്‍ ഏറെ പറയാനുണ്ട്. കുറുമരുടെ പുരാതന രാജസ്ഥാനങ്ങളില്‍ ഒന്നാണ് പാക്കം തിരുമുഖം കുറുമക്കുടി. ഈ കുടിയിലേക്ക് വിവാഹം കഴിച്ചുകൊണ്ടുവരുന്ന പുതുപ്പെണ്ണ് ഇവിടുത്തെ മുതിര്‍ന്ന സ്ത്രീകളോടൊത്ത് ആചാരങ്ങളുടെ അകമ്പടിയോടെ പിച്ചളക്കുടത്തിലോ ചെമ്പ് കുടത്തിലോ ഒരു കുടം വെളളം ഈ പനംകുറ്റിയില്‍ നിന്ന് തലയിലേറ്റി ഭര്‍ത്താവിന്റെ വീട്ടിലെത്തുന്നതോടെയാണ് അവള്‍ ആ കുടംബത്തിലെ അംഗമാകുന്നത്. വിവാഹപ്പിറ്റേന്ന് പുലര്‍ച്ചെയാണ് ഈ ചടങ്ങ് നടത്തുന്നത്. ഇന്നും മുറതെറ്റാതെ ഇത് തുടരുന്നു. ആദിവാസിക്ഷേമത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കുടിവെളള പദ്ധതികളും കുഴല്‍ കിണറുകളും വരണ്ടുണങ്ങുമ്പോള്‍ പല വനവാസി വിഭാഗങ്ങളും അവശേഷിക്കുന്ന പനംകുറ്റികള്‍ സംരക്ഷിക്കാന്‍ പ്രത്യേക താത്പര്യമുളളവരാണ്. ഇവരുടെ അനുഷ്ഠാന ചടങ്ങുകള്‍ക്ക് ഇന്നും ഈ വെളളം മാത്രമാണ് ഉപയോഗിക്കുന്നത്. ശുദ്ധവൃത്തിയോടെ മാത്രമേ ഇവരുടെ സ്ത്രീകള്‍ ഈ ജലം മുക്കിയെടുക്കൂ. പ്രകൃതി പ്രതിഭാസങ്ങളേയും വനത്തേയും ജലത്തേയുമെല്ലാം ഭയ ഭക്തി ബഹുമാനത്തോടെ നോക്കികണ്ട പുരാതന ഗോത്ര നാഗരികതകളില്‍ നിന്ന് പുതിയ കാലത്തിനും ഏറെ പഠിക്കാനുണ്ടെന്നാണ് പഴമയുടെ ഈ ജല സമൃദ്ധി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

Kerala

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.