മാവേലിക്കര: അന്യസംസ്ഥാന കാമ്പസുകളില്‍ മുന്നോക്ക-പിന്നോക്ക വിദ്യാര്‍ത്ഥികള്‍ ജാതി ഭിന്നതയില്ലാതെ താമസിക്കുന്നത് തെളിയിക്കാമോയെന്ന സിപിഎം വെല്ലുവിളി ഏറ്റെടുത്ത ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്റ പ്രസ്താവനയോട് സജി ചെറിയാന് പ്രതികരിക്കണമെന്ന് യുവമോര്‍ച്ച ജില്ലാജനറല്‍ സെക്രട്ടറി അജി. ആര്. നായര്‍ ആവശ്യപ്പെട്ടു.
സജി ചെറിയാന് അന്യസംസ്ഥാന കാമ്പസുകള്‍ സന്ദര്‍ശിക്കാന്‍ തയ്യാറായാല്‍ ടിക്കറ്റും ചിലവും യുവമോര്‍ച്ച വഹിക്കും. അല്ലെങ്കില്‍ പറഞ്ഞത് തെറ്റാണെന്ന് ഏറ്റു പറഞ്ഞ് പൊതു സമൂഹത്തോട് മാപ്പു പറയാന്‍ സജി ചെറിയാന് തയ്യാറാവണമെന്നും അജി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: