Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹരിത ആഹ്വാനവുമായി കലാജാഥ; ഐക്യദാര്‍ഡ്യവുമായി വിദ്യാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 01:18 am IST
in Kannur

കണ്ണൂര്‍: പ്രകൃതി സംരക്ഷണത്തെക്കുറിച്ചും കാര്‍ഷിക സംസ്‌കൃതിയെക്കുറിച്ചും നാടന്‍പാട്ട് കലാകാരന്‍ ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തിലുള്ള സംഘം നാടന്‍പാട്ട് അവതരിപ്പിച്ചപ്പോള്‍ നാടന്‍വെള്ളരിക്കകള്‍ ഉപഹാരമായി നല്‍കി കുരുന്നുവിദ്യാര്‍ത്ഥികളും ഹരിതകേരളം മിഷന്റെ ഭാഗമായി. ഹരിതകേരളം മിഷന്‍ സന്ദേശപ്രചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജമാക്കിയ ഹരിത എക്സ്പ്രസ് കലാജാഥയ്‌ക്ക് പാനൂരില്‍ നല്‍കിയ സ്വീകരണത്തിലാണ് കലാകാരന്മാര്‍ക്ക് ഉപഹാരവുമായി സമീപത്തെ കണ്ണംവള്ളി എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത്.

നാളെക്കായി പുഴകളും മണ്ണും വായുവും ജലസ്രോതസുകളും സംരക്ഷിക്കാന്‍ ഇന്ന് നമുക്ക് കൈകോര്‍ക്കാം എന്ന സന്ദേശവുമായി ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് കലാപരിപാടികള്‍ അവതരിപ്പിച്ചത്. പരിപാടി കാണാന്‍ എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരുമുള്‍പ്പെടെയുള്ള സദസ്സ് നാടന്‍പാട്ടുകള്‍ ഏറ്റുപാടി. ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളും സ്‌കൗട്ട്, ഗൈഡ്‌സ് അംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും ജനപ്രതിനിധികളും അണിനിരന്ന ഘോഷയാത്രയോടെയാണ് കലാജാഥയ്‌ക്ക് സ്വീകരണം നല്‍കിയത്.

പാനൂര്‍ പിആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ഹരിത എക്‌സ്പ്രസ്സിനു നല്‍കിയ സ്വീകരണച്ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.റംല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ കുഞ്ഞബ്ദുള്ള അധ്യക്ഷനായി.

മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിന് ശേഷം ഹരിത എക്സ്പ്രസ് തലശ്ശേരിയില്‍ സമാപിച്ചു. പയ്യന്നൂര്‍, കണ്ണൂര്‍ ടൗണ്‍സ്‌ക്വയര്‍, പട്ടുവം, ഗവ.എഞ്ചിനീയറിംഗ് കോളേജ്, മട്ടന്നൂര്‍ ബസ് സ്റ്റാന്റ്, ഇരിട്ടിപഴയ ബസ് സ്റ്റാന്റ്, പിണറായി എന്നിവിടങ്ങളിലും ആവേശകരമായ സ്വീകരണമാണ് കലാജാഥയ്‌ക്ക് ലഭിച്ചത്.

ഡിസംബര്‍ എട്ടിന് സംസ്ഥാന തലത്തില്‍ വന്‍ജനകീയ പങ്കാളിത്തത്തോടെ തുടക്കം കുറിച്ച ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗായകന്‍ കെ.ജെ യേശുദാസ്, ചലച്ചിത്രതാരം മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ സന്ദേശങ്ങളടങ്ങിയ വീഡിയോ എന്നിവയുടെ പ്രദര്‍ശനം എന്നിവ ഉള്‍പ്പെട്ടതാണ് ഹരിത എക്‌സ്പ്രസ്. കൊല്ലത്ത് നിന്നാരംഭിച്ച കലാജാഥ ജില്ലയിലെ പര്യടനത്തിന് ശേഷം തിരുവനന്തപുരത്ത് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.