സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയെ ഉണര്‍ത്തി ഗായത്രി മന്ത്രവും. കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലവിളക്ക് തെളിയിച്ചപ്പോഴാണ് പശ്ചാത്തലത്തില്‍ ‘ഓം ഭൂര്‍ ഭൂവസ്വഹ…’ എന്നു തുടങ്ങുന്ന ഗായത്രിമന്ത്രം മുഴങ്ങിയത്. മുഖ്യമന്ത്രിക്കുശേഷം മറ്റു വിശിഷ്ടാതിഥികളും നിലവിളക്കില്‍ തിരി തെളിയിച്ചു.
















