ആലക്കോട്: മലയോരം കേന്ദ്രീകരിച്ച് നടക്കുന്ന കള്ളത്തോക്ക് നിര്‍മ്മാണവും വില്‍പനയുമായി ബന്ധപ്പട്ട് മൂന്ന്‌പേരെ കൂടി ആലക്കോട് പോലീസ് അറസറ്റ് ചെയ്തു. കനകക്കുന്ന് പാത്തിയിലെ കൊടുംമുള്ളൂര്‍തറ കെ.വി.വിജയന്‍ (53), താഴയിടക്കോം സ്വദേശികളായ കൂവക്കാട്ടില്‍ കെ.ജി.അനി (40), ആലിശ്ശേരിയില്‍ എ.ജെ.അനീഷ് (34) എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കള്ളത്തോക്ക് നിര്‍മ്മാണത്തിനിടെ വെള്ളാട് ദാരപ്പന്‍കുന്നിലെ കൊല്ലപ്പണിക്കാരനായ വയലില്‍ വി.ആര്‍.മണിയെ നാടന്‍തോക്കിന്റെ കാഞ്ചി സഹിതം കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മൂന്നംഗ സംഘം അറസ്റ്റിലായത്. അനിക്കും അനീഷിനും വേണ്ടിയാണ് മണി തോക്ക് നിര്‍മ്മച്ചിരുന്നത്. മണിയെ ബന്ധപ്പെടുത്തിക്കൊടുത്തത് ഇവരുടെ സുഹൃത്തുകൂടിയായ കെ.വി.വിജയനാണ്. 23000 രൂപക്കാണ് കരാര്‍.
ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മണി നിരവധി പേര്‍ക്ക് തോക്കുകള്‍ നിര്‍മ്മിച്ചു നല്‍കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
















