കണ്ണൂര്‍: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവേണന്‍സ് (ഐഎംജി)കോഴിക്കോട്, കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കണ്ണൂര്‍ ജില്ലയിലെ കഌസ് ബി(നോണ്‍ ഗസറ്റഡ്), കഌസ് സി തസ്തികയില്‍ല്‍പ്പെടുന്ന ജീവനക്കാര്‍ക്ക് 30 മുതല്‍ 12 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പുതുതായി സര്‍ക്കാര്‍ സര്‍വ്വീസില്‍ വരുന്നവരെ ജനോന്മുഖ സിവില്‍സര്‍വ്വീസിന് പ്രപ്തരാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ 2 വര്‍ഷത്തില്‍ കുറവ് സര്‍വ്വീസ് ഉള്ളവരും ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കാത്തവരും ഈ അവസരം പ്രയോജനപ്പെടുത്തണം. ജില്ലയിലെ പുതുതായി പ്രവേശനം നേടിയവരുടെ ലിസ്റ്റ്, പെന്‍ നമ്പര്‍, ഓഫീസ് മേല്‍വിലാസം സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് പ്രോഗ്രാം, കലക്ടറേറ്റ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ അതാത് ഓഫീസ് മേധാവികള്‍ 16 മുന്‍പായി എത്തിക്കണം.
















