Categories: Kannur

ഹരിതവളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍കലോത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഹരിതവളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. കലക്‌ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനക്ലാസ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ബിആര്‍സി, ടിടിസി, എന്‍എസ്എസ്, സൗഹൃദ ക്ലബ്ബ് അംഗങ്ങള്‍ എന്നിങ്ങനെ 140 കുട്ടികളാണ് കലോത്സവ നഗരിയില്‍ ഹരിതവളണ്ടിയര്‍മാരായി സേവനം ചെയ്യുക. വേദിയിലും പരിസരത്തും പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നത് നിയന്ത്രിക്കുകയാണ് ഹരിതവളണ്ടിയര്‍മാരുടെ പ്രധാന ചുമതല. വളണ്ടിയര്‍മാര്‍ക്ക് പ്രതേ്യക യൂണിഫോം നല്‍കും.

Recent Posts