കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് 16 ന് നടക്കുന്ന ഘോഷയാത്രയില്‍ 5000 ത്തിലേറെ കലാപ്രതിഭകള്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പ്ലോട്ടുകളും കലാസാംസ്‌കാരിക പരിപാടികളും ഘോഷയാത്രക്ക് മാറ്റുകൂട്ടും. ഉച്ചക്ക് 2.30 ന് സെന്റ്‌മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപും പ്രശസ്ത പിന്നണിഗായിക സയനോര ഫിലിപ്പും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്യും.
രജിസ്‌ട്രേഷന്‍ രാവിലെ 11 മണിക്ക് ആരംഭിക്കും. ഓരോ വിദ്യാലയവും പ്രതേ്യക ബാനറിന് പിന്നില്‍ അവതരണ ക്രമം പാലിച്ച് അണിനിരക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിക്കാത്ത പ്ലോട്ടുകള്‍ക്ക് അവതരണാനുമതി നല്‍കില്ലെന്ന് കമ്മിറ്റി അറിയിച്ചു.
യോഗത്തില്‍ ചെയര്‍മാന്‍ ഒ.കെ.വിനീഷ്, കണ്‍വീനര്‍ കെ.കെ.സുബൈര്‍, ജോയിന്റ് കണ്‍വീനര്‍മാരായ എം.ഉണ്ണികൃഷ്ണന്‍, കെ.ഹസ്സന്‍ കോയ, കെ.ജയരാജന്‍ മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ പി.വി.വത്സന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
















