കണ്ണൂര്‍: കൂടാളി താറ്റ്യോട് മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ മഹോത്സവവും പ്രതിഷ്ഠാദിനവും 14 മുതല്‍ 21 വരെ നടക്കും. തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാ‘നുണ്ണി നമ്പൂതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി കാര‘ട്ടതിരി ഇല്ലത്ത് കൃഷ്ണപ്രസാദ് ‘ട്ടതിരി എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങ് നടക്കുക. 14ന് കാലത്ത് ക്ഷേത്രചടങ്ങുകള്‍ ആരംഭിക്കും. വൈകീട്ട് നാലരക്ക് കലവറ നിറക്കല്‍ ഘോഷയാത്രയുണ്ടാകും. ആറരക്ക് സാംസ്‌കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. 15ന് മഹാമൃത്യുഞ്ജയഹോമം, നാരായണീയ പാരായണം, നൃത്തോത്സവം. 16ന് മഹാഗണപതിഹോമം, കൊടിയേറ്റം, ആദ്ധ്യാത്മിക പ്രഭാഷണം, നാടകം. അക്ഷരശ്ലോകസദസ്സ്, തിടമ്പ്‌നൃത്തം, 18ന് ആദ്ധ്യാത്മിക പ്രഭാഷണം കൃഷ്ണനാട്ടം, 19 ന് പൂരക്കളി, നൃത്തനൃത്യങ്ങള്‍, കരോക്കെ‘ക്തിഗാനമേള, 20ന് ആദ്ധ്യാത്മിക പ്രഭാഷണം, പള്ളിവേട്ട, 21ന് പ്രതിഷ്ഠാദിനം. ആറാട്ട്, ആറാട്ട് സദ്യ എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ എം.സുകുമാരന്‍, പി.ചന്ദ്രശേഖരന്‍, കൃഷ്ണപ്രസാദ് ഭട്ടതിരിപ്പാട്, എ.സുരേഷ്, വി.എന്‍.പ്രമോദ് ദാസ് എന്നിവര്‍ പങ്കെടുത്തു.
















