കണ്ണൂര്‍: ലക്ഷം തൊഴില്‍ദാന പദ്ധതിയോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഒരു ലക്ഷം യുവകര്‍ഷക സമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. 18 ന് രാവിലെ 10 മണിക്ക് ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്യും. കെ.പി.ബൈജു മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജാനകി പരിയാരം, വില്‍സണ്‍ വടക്കയില്‍, മാത്യു കൊച്ചുതറയില്‍ എന്നിവര്‍ പങ്കെടുത്തു.
















