സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തുഴച്ചില്‍ കേന്ദ്രത്തില്‍ കേന്ദ്ര പാര്‍ലമെന്ററി സമിതിക്ക് നല്‍കിയസ്വീകരണം
ആലപ്പുഴ: പുന്നമടയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തുഴച്ചില്‍ കേന്ദ്രം കേന്ദ്ര പാര്‍ലമെന്ററി സമിതി സന്ദര്‍ശിച്ചു. സ്ത്രീ ശാക്തീകരണത്തിനായുളള പാര്‍ലമെന്ററി സമിതിയാണ് ഇന്നലെ ഉച്ചയോടെ സെന്ററിലെത്തിയത്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികവും ശാരീകവുമായി പ്രശ്‌നങ്ങള്‍ പഠിക്കുകയെന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെഭാഗമായി സെന്ററില്‍ പരിശീലനം നടത്തുന്ന വനിതാ കായിക താരങ്ങളെയും സംഘം കണ്ടു. പരിശീലകരുമായും ആശയവിനിമയം നടത്തി. പുതുതായി നിര്‍മ്മിക്കുന്ന ഹോസ്റ്റലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പരിശോധിച്ചു.
രമാദേവി എംപിയായിരുന്നു സംഘതലവന്‍. പാര്‍ലമെന്ററി അഫയേഴ്‌സ് ജോയിന്റ സെക്രട്ടറി എന്‍.സി. ഗുപ്ത, ഡയറക്ടര്‍ ടി.എസ്. രങ്കരാജന്‍ എന്നിവരും ഉണ്ടായിരുന്നു. ലക്ഷദ്വീപ്, കൊച്ചി നാവികകേന്ദ്രങ്ങള്‍, പോര്‍ട്ട് ട്രസ്റ്റ്, സ്‌പൈസസ് ബോര്‍ഡ്, ലേബര്‍ കമ്മിഷണര്‍ ഓഫിസ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിച്ചു.
















