ആലപ്പുഴ: സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി നേതൃത്വവും എഫ്സി ഐ മാനേജ്മെന്റും ഗൂഢാലോചന നടത്തി ആലപ്പുഴ എഫ്സിഐ ഗോഡൗണില്‍ ബിഎംഎസ് അംഗങ്ങളായ തൊഴിലാളികളെ ഒഴിവാക്കി ജോലി നിഷേധിക്കുന്ന നടപടിക്കെതിരെ ജില്ലാ ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘ(ബിഎംഎസ്)ത്തിന്റെ നേതൃത്വത്തില്‍ എഫ്സിഐ ഗോഡൗണിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം(ബിഎംഎസ്) ജില്ലാ പ്രസിഡന്റ് സി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സദാശിവന്‍പിള്ള സ്വാഗതം പറഞ്ഞു. ബിഎംഎസ് ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ്, ജില്ലാ ജോയിന്റ് സെക്രട്ടറി അനിയന് സ്വാമിച്ചിറ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ബിഎംഎസ് ആലപ്പുഴ മേഖലാ സെക്രട്ടറി ജി. ഗോപകുമാര്‍, ആലപ്പുഴ ജില്ലാ ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം(ബിഎംഎസ്) ഖജാന്‍ജി സുമേഷ് മുനിസിപ്പല്‍ സെക്രട്ടറി സി. ഷാജി, വൈസ് പ്രസിഡന്റ് പി.സി. കാര്ത്തികേയന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: