കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ എബിവിപി ജില്ലാ സംസ്ഥാന നേതാക്കളായ ശ്രുതി എന്‍.വി, പ്രിജോഷ് എന്നിവരെ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍വെച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് എബിവിപി കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി പറഞ്ഞു. ഒരുകൂട്ടം ക്രിമിനലുകള്‍ നയിക്കുന്ന ഗുണ്ടാസംഘമായി എസ്എഫ്‌ഐ മാറിയെന്ന് അദ്ദേഹം പറഞ്ഞു.തലശ്ശേരി ബ്രണ്ണന്‍ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും നിര്‍ദ്ധനരായ ആളുകള്‍ക്ക് പൊതിച്ചോറ് വിതരണവും നടക്കാനിരിക്കെയാണ് യാതൊരു പ്രകോപനവുമില്ലാതെ എബിവിപി പ്രവര്‍ത്തകരെ അക്രമിച്ചത്. മട്ടന്നൂര്‍ പോളിയിലും, എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ ക്രൂരമായ മര്‍ദ്ദനം എസ്എഫ്‌ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
















