Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 01:28 am IST
inKannur

തലശ്ശേരി: ഇല്ലത്തു താഴെ ബിജെപി പ്രവര്‍ത്തകനെ സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പിച്ചു. ഇല്ലത്തുതാഴെ പ്രശാന്തി നിവാസില്‍ എന്‍.നിഷാന്ത് (27)നെ യാണ് ഊരാങ്കോട് ഭാഗത്തുള്ള സിപിഎമ്മുകാര്‍ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്. കാലിനും വയറിനും ഗുരുതരമായി പരിക്കേറ്റ നിഷാന്തിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎമ്മുകാരായ സാനു, ദില്‍ജിത്ത്, ഷാരോണ്‍, ജോഷിത്ത്, ഷൈജു, വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഇല്ലത്ത് താഴ ബസാറിലും പരിസരത്തും ഹര്‍ത്താല്‍ ആചരിച്ചു. നേരത്തെ സിപിഎം സംഘം നിഷാന്തിന്റെ വീട്ടില്‍ റീത്ത് വെച്ചിരുന്നു.

നിഷാന്തിനെതിരായ അക്രമത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം തലശ്ശേരി താലൂക്ക് കാര്യകാരി ശക്തിയായി പ്രതിഷേധിച്ചു. സമാധാനം നിലനില്‍ക്കുന്ന തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും അക്രമമഴിച്ച് വിടാനുള്ള സിപിഎം നേതൃത്വത്തിന്റെ ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണ് നിഷാന്തിനെതിരായ അക്രമം. ഭരണത്തിന്റെ മറവില്‍ നാട്ടില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം ക്രിമിനല്‍ സംഘത്തിന്റെ നീക്കത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാര്യകാരി ആവശ്യപ്പെട്ടു.

നേതാക്കള്‍ക്ക് അടങ്ങാത്ത ഒരുപറ്റം ക്രിമിനലുകള്‍ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും സൈ്വര്യവിഹാരം നടത്തുകയാണെന്ന് ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി പ്രസ്താവനയില്‍ ആരോപിച്ചു. ഒരുമാസം മുമ്പ് അക്രമണത്തിന് വിധേയനായ നിഷാന്തിന്റെ വീട്ടില്‍ റീത്ത് വെക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ സംഭവം പ്രദേശത്തെ സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കാത്തവരാണ് ഇവരെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം. പ്രദേശത്ത് നിരന്തരമായി അക്രമം അഴിച്ചുവിടുന്ന സാനു, ദില്‍ജിത്ത്, ഷാരോണ്‍, ജോഷിത്ത്, ഷൈജു, വിജേഷ് എന്നിവരുടെ നേതൃത്വത്തിലുളള എട്ടോളം പേര്‍ ചേര്‍ന്നാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. പോലീസ് കര്‍ശന നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഭരണത്തിന്റെ തണലില്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുമ്പോള്‍ നോക്കുകുത്തിയായി നില്‍ക്കുന്ന പോലീസിന്റെ നടപടി അപലപനീയമാണെന്നും പ്രദേശത്ത് സമാധാനം കെടുത്തുന്ന സിപിഎം ക്രിമിനല്‍ സംഘത്തെ നേതൃത്വം അടക്കി നിര്‍ത്തിയില്ലെങ്കില്‍ പ്രദേശത്തുണ്ടാകുന്ന കുഴപ്പങ്ങള്‍ക്കുത്തരവാദി സിപിഎമ്മും പോലീസും ആയിരിക്കുമെന്നും ബിജെപി മണ്ഡലം കമ്മറ്റി പ്രസ്തവനയില്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.