ഇരിട്ടി: പുന്നാട് നിവേദിതാ വിദ്യാലയത്തില്‍ ധനുമാസത്തിലെ തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി മാതൃസംഗമവും വിവേകാനന്ദജയന്തി ആഘോഷവും നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കല്ലൂര്‍ യുപി സ്‌കൂള്‍ അദ്ധ്യാപിക കെ.രാധ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.വിനീഷ് അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.വി.ദീപ, മാതൃസമിതി പ്രസിഡന്റ് പി.വി.ശ്രീന എന്നിവര്‍ പ്രസംഗിച്ചു. കെ.രജീഷ് സ്വാഗതവും ശ്രീകല നന്ദിയും പറഞ്ഞു. സ്‌കൂള്‍ മാതൃസമിതിയുടെയും വിദ്യാര്‍ഥിനികളുടെയും തിരുവാതിരയും അരങ്ങേറി.
















