കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര നഗരംചുറ്റി ടൗണ്‍സ്‌ക്വയറില്‍ സമാപിച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച് മുനീശ്വരന്‍ കോവില്‍, പഴയബസ്റ്റാന്റ്, കാള്‍ടെക്‌സ് വഴിയാണ് ഘോഷയാത്ര കടന്നുപോയത്. കലോത്സവ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളിയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ മേയര്‍ ഇ.പി.ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ടി.ഒ.മോഹനന്‍, പി.ഇന്ദിര, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജന്‍, കെ.കെ.വിനോദ്കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ.എന്‍.വിനോദ്, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, എന്‍സിസി കേഡറ്റുകള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, സംഘാടകസമിതി അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥിനികള്‍, അധ്യാപകസംഘടനാ ഭാരവാഹികള്‍, സാമൂഹിക രാഷ്‌ട്രീയ നേതാക്കള്‍ എന്നിവര്‍ അണിനിരന്നു.
















