പയ്യന്നൂര്‍: ആയോധനകലയുടെ മര്‍മറിഞ്ഞ് 36 സ്ത്രീകള്‍ കോല്‍ക്കളി അരങ്ങിലെത്തി. അന്നൂര്‍ ശാന്തിഗ്രാം കുടുംബശ്രീ യൂണിറ്റാണ് യോദ്ധാ കളരിപ്പയറ്റ് അക്കാദമി പരിശീലകനും പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസി.പ്രൊഫസറുമായ ഡോ.എ.കെ.വേണുഗോപാലന്റെയും ടി.സുരേന്ദ്രന്റെയും ശിക്ഷണത്തില്‍ വനിതകള്‍ക്ക് കോല്‍ക്കളിയും ചരടുകുത്തിക്കളിയും പരിശീലിക്കാന്‍ അവസരമൊരുക്കിയത്. മൂന്ന് തലമുറകളിലെ സ്ത്രീകളാണ് പരിശീലനം പൂര്‍ത്തീകരിച്ച് അരങ്ങിലെത്തിയത്. ഇതില്‍ 10 പെണ്‍കുട്ടികളും 24 അമ്മമാരും രണ്ട് അമ്മൂമ്മമാരുമുണ്ട്.
അരങ്ങേറ്റം അന്നൂര്‍ വിവേകാനന്ദ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്നു. നഗരസഭാ അധ്യക്ഷന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ശ്രീലത ജഗദീശന്‍ അധ്യക്ഷത വഹിച്ചു.
















