മട്ടന്നൂര്‍: പാലോട്ടുപള്ളിയില്‍ സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെപാലോട്ടുപള്ളി വെമ്പടി റോഡിലെ വളവിലായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥികളായ മുഹമ്മദ് റിസ്വാന്‍, ജിഷ്ണു, മുഹമ്മദ് ജാസിം, നന്ദന, ഓട്ടോറിക്ഷാ യാത്രക്കാരായ ചന്ദ്രന്‍, ബാബു, അബ്ദുറസാക്ക്, എന്നിവരെ കണ്ണൂരിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെമ്പടി പരിയാരം പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കയറ്റിവരികയായിരുന്ന ബസ്സുമായി മട്ടന്നൂരില്‍ നിന്നും യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
















