ശ്രീകണ്ഠപുരം: പൊടിക്കളത്ത് ബസ് ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പൊടിക്കളത്തെ കുയിലൂര്‍ കാവില്‍ ബാലന്‍ (55), ഭാര്യ വാസന്തി (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം.
















