തളിപ്പറമ്പ്: ടാങ്കര്‍ ലോറിയിടിച്ച് വൃദ്ധന് പരിക്കേറ്റു. മലപ്പട്ടത്തെ വിനായകന്‍ (70) നാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് മുന്നില്‍വെച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസ്സുകള്‍ കഴുകാന്‍ സഹായിക്കുന്ന ആളാണ് വിനായകന്‍.
തളിപ്പറമ്പ്: ഓട്ടോറിക്ഷ മറിഞ്ഞ് സാരമായി പരിക്കേറ്റ ചാലാട് പ്ലസ്‌ന വില്ലയിലെ ഗ്ലാക്‌സണ്‍ (53)നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















