കണ്ണൂര്‍: നര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ ലോക ചിരിദിനാചരണം നടത്തി. ആര്‍.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കെ.ശശിധരന്‍, പി.കെ.അശോകന്‍, കെ.പി.ഗുണപ്രസാദ്, എ.സി.സനാതനന്‍, പി.ബാലകൃഷ്ണന്‍, ഇ.വി.ജി.നമ്പ്യാര്‍, കെ.പി.ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ചിരിയോഗ പരിശീലനവും ചിരിയരങ്ങും സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
















