ആലപ്പുഴ: സഹകാര്‍ ഭാരതിയുടെ നേതൃത്വത്വത്തില്‍ സ്ഥാപന ദിനാഘോഷവും അംഗത്വവിതരണവും ഇന്നു നടക്കും. വൈകിട്ട് നാലിനാണ് ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് അംഗത്വ പ്രവര്‍ത്തന ഉത്ഘാടനം നടക്കുക. ചെങ്ങന്നൂര്‍ താലൂക്കില്‍ ജില്ലാ പ്രസിഡന്റ് ആര്‍. അശോക് കുമാര്‍, മാവേലിക്കരയില്‍ ജില്ലാ സെക്രട്ടറി സി. പ്രവീണ്‍ മാസ്റ്റര്‍, കുട്ടനാട് ജില്ലാ സംഘടനാ സെക്രട്ടറി കെ. ബിജു, അമ്പലപ്പുഴയില്‍ ജില്ലാ വൈസ് പ്രസിഡന്റ് എ.എം. ജോജിമോന്‍, ചേര്‍ത്തലയില്‍ മഹിളാസെല്‍ മേഖലാ കണ്‍വീനര്‍ വി.ടി. ബിന്ദു തുടങ്ങിയവര്‍ അംഗത്വ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും.
















