കൂത്തുപറമ്പ്: കൂത്തുപറമ്പ് സ്വദേശിയായ യുവാവ് ചെന്നൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയില്‍ ബിസിനസ്സുകാരനായ അഴിക്കോട് തെക്കമ്മാര്‍ കണ്ടിയില്‍ ഗോവിന്ദ നിവാസില്‍ എം.കെ.രഞ്ചിത്ത്- മാങ്ങാട്ടിടം ശങ്കരനെല്ലൂരിലെ ജി.പ്രേമജ ദമ്പതികളുടെ മകന്‍ ജി. മുകില്‍ രഞ്ജിത്ത് (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം. ചെന്നെയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രഞ്ജിത്ത് അമ്പലത്തിലേക്ക് ബൈക്കില്‍ പോകവെ ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എട്ട് മണിയോടെ മരിച്ചു. സഹോദരി: ജി.മേഘ ( എഞ്ചിനീയര്‍, ചെന്നൈ).
















