മാന്നാര്‍: ബുധനൂര്‍ വൈപ്പിന്‍കോട്ട് പുത്തന്‍വീട്ടില്‍ സുഭാഷിന്റെ ന്യൂ രജിസ്‌ട്രേഷന്‍ കാറും മൂന്ന് മാസം മുന്‍പെടുത്ത സ്‌കൂട്ടറുമാണ് സാമൂഹ്യ വിരുദ്ധര്‍ ആസിഡ് ഒഴിച്ച് നശിപ്പിച്ചത്.
രാവിലെ കാറ് കഴുകുവാന്‍ ചെന്നപ്പോഴാണ് സുഭാഷ് ഇത് കണ്ടത്. കാറിന്റെ ബോണറ്റിലും സൈഡ് ഡോറുകളിലും, മുകളിലും, ഡിക്കിയുടെ ഭാഗത്തും ആസിഡ് ഒഴിച്ചിട്ടുണ്ട്. ആസിഡ് ഒഴിച്ച ഭാഗങ്ങളിലെ പെയിന്റ് മുഴുവനും പൊള്ളി ഇളകിയ നിലയിലാണ്. തൊട്ടടുത്ത് വെച്ചിരുന്ന ഇരുചക്രവാഹനത്തിലും ആസിഡ് ഒഴിച്ച് നശിപ്പിച്ചിട്ടുണ്ട്.
സുഭാഷ് സൗദിയില്‍ നിന്നും അവധിക്ക് വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളു. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മാരുതിയുടെ പുതിയ വാഗണ്‍ ആര്‍ കാറ് വാങ്ങിയത്. മാന്നാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചു.
















