ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ പുറക്കാട് പഞ്ചായത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി വിജയിച്ചതിനെ തുടര്‍ന്ന് നന്ദി അറിയിച്ചുള്ള സിപിഐ ജില്ലാ സെക്രട്ടറി ടി. ജെ ആഞ്ചലോസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ജി. സുധാകരനെ അവഗണിച്ചത് ചര്‍ച്ചയാകുന്നു.
മന്ത്രി പി. തിലോത്തമന്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് മാത്രമല്ല, പി. പി. ചിത്തരഞ്ജന്‍, എച്ച്. സലാം ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ക്കും ഫേസ്ബുക്ക് പോസ്റ്റില്‍ ആഞ്ചലോസ് നന്ദി അറിയിച്ചിട്ടുണ്ട്. മന്ത്രി ജി. സുധാകരനെ അവഗണിച്ചത് ബോധപൂര്‍വമാണെന്നാണ് സിപിഐ നേതാക്കള്‍ വെളിപ്പെടുത്തുന്നത്.
സിപിഐ സ്ഥാനാര്‍ത്ഥിക്കായി പ്രചരണ രംഗത്തിറങ്ങാന്‍ സുധാകരന്‍ തയ്യാറായിരുന്നില്ല. മണ്ഡലത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഭിന്നതയുണ്ടെങ്കിലും മറ്റു സിപിഎം നേതാക്കള്‍ പ്രചരണരംഗത്തിറങ്ങിയിരുന്നു. സുധകരനെതിരെ സിപിഐ അണികളുടെ അമര്‍ഷവും പ്രതിഷേധമാണ് ആഞ്ചലോസിന്റെ പോസ്റ്റിലൂടെ മറനീക്കുന്നത്.
















