പള്ളിപ്പുറം: ബിജെപിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. റേഷന്‍ വിതരണം പുനസ്ഥാപിക്കുക, ശ്മശാനത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, വഴിവിളക്കുകള്‍ തെളിക്കുക, കക്കൂസ് മാലിന്യമടക്കമുള്ളവ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് തടയുക, പഞ്ചായത്തിന് കീഴിലുള്ള നിമജ്ഞനക്കടവ് പ്രവര്‍ത്തന യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എന്‍. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ സജിമോള്‍ മഹേഷ്, ഉഷാ മനോജ്, മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ.ബി. ബാലാനന്ദ്, സി.ആര്‍. രാജേഷ്, ടി.കെ. ഗോപിദാസ്, വിദ്യാധരന്‍, എ.ആര്‍. പ്രസാദ്, ഷാന്‍മോഹന്‍, ശര്‍മിള രാജേഷ്, രാജേഷ് കരിനാട്ട്, കെ.ആര്‍. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















