അമ്പലപ്പുഴ: പ്രശസ്തരായ ഗുരുക്കന്മാരുടേയോ അദ്ധ്യാപകരുടെയോ സഹായമില്ലാതെ യുപി വിഭാഗം സംഘനൃത്തത്തില്‍ കായംകുളം എന്‍ആര്‍പിഎമ്മിലെ വിദ്യാര്‍ത്ഥിനിയും മത്സരാര്‍ത്ഥിയുമായ അദ്രിക ചിട്ടപ്പെടുത്തിയ സംഘനൃത്തം അവതരണ മികവുകൊണ്ടും ഗാനത്തിന്റെ പുതുമകൊണ്ടും ഒന്നാംസ്ഥാനം നേടി.
സമകാലിക സാമൂഹ്യ വിഷയങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സംഘനൃത്തത്തെ നയിച്ചതും അദ്രിക തന്നെയായിരുന്നു. തത്ത്വമസിയുടെ പൊരുള്‍തേടിയുള്ള അയ്യപ്പചരിതം, കുമാരസംഭവം, തുടങ്ങി പുരാണങ്ങളെ അധികരിച്ചും സമകാലീന സാമൂഹ്യ വിഷയങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിച്ച സംഘനൃത്തങ്ങളും ശ്രദ്ധേയമായി.
















