അമ്പലപ്പുഴ: ഹോര്‍മോണിന്റെ തകരാറ് ശാരീരിക വളര്‍ച്ചയെ ബാധിച്ചെങ്കിലും തന്റെ കലാപ്രതിഭയ്‌ക്ക് വൈകല്യം സംഭവിച്ചിട്ടില്ലന്ന് വിളിച്ചോതുകയാണ് കലവൂര്‍ ഗവ. എച്ച്എസ്എസിലെ അദ്വൈത് അനില്‍.
ഹൈസ്‌കൂള്‍ വിഭാഗം മോണോആക്ടില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് തന്റെ നൈസര്‍ഗ്ഗിക പ്രതിഭയ്‌ക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലന്ന് അദ്വൈത് തെളിയിച്ചത്. സൗമ്യവധക്കേസ്, മഹാബലിയെ തെരുവ്‌നായ ആക്രമിക്കുന്നത്, നോട്ട് നിരോധനം എന്നിവയുടെ അവതരണമാണ് അദ്വൈതിനെ ശ്രദ്ധേയനാക്കിയത്.
നാവികസേനാ ഉദ്യോഗസ്ഥനായ അനിലിന്റെയും അദ്ധ്യാപികയായ വിനീതയുടെയും മകനാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഹെഡ് നേഴ്‌സും കലാകാരിയുമായ അമ്മായി അമ്പിളിയാണ് അദ്വൈതിന്റെ കലാപ്രകടനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
















