Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കര്‍ഷക ക്ഷേമം ഉറപ്പാക്കി കശുവണ്ടി വികസനകോര്‍പ്പറേഷന്‍; കൃഷിവികസനത്തിന് പുത്തന്‍പദ്ധതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 09:48 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ കശുമാങ്ങ സംഭരിച്ച് ജാം, വിനാഗിരി, വൈന്‍ എന്നിവ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയതായി കശുവണ്ടി വികസനകോര്‍പ്പറേഷന്‍. തലശ്ശേരി പ്രവര്‍ത്തിക്കുന്ന കശുവണ്ടി ഫാക്ടറിയോടനുബന്ധിച്ചാണ് സംസ്ഥാനത്തെ തന്നെ ആദ്യ പദ്ധതിക്ക് തുടക്കമിടുക. കശുവണ്ടി മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തലശ്ശേരി കേന്ദ്രത്തില്‍ തൊഴില്‍ നല്‍കും.

കശുവണ്ടി മേഖലയുടെ സമ്പൂര്‍ണ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജനകീയ കശുമാവ് കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ സംഘടിപ്പിക്കും. പാതയോരങ്ങളില്‍ കശുമാവ് പാര്‍ക്ക് എന്ന ആശയവുമായി തണല്‍മരമായും കശുമാവ് വച്ചു പിടിപ്പിക്കുമെന്ന് ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന കശുവണ്ടി കര്‍ഷകരുടെയും കര്‍ഷകസംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ കര്‍ഷകര്‍ക്കും കൊല്ലം ജില്ലയിലെ കശുവണ്ടി തൊഴിലാളികള്‍ക്കും ന്യായവില ലഭ്യമാക്കുന്ന തരത്തില്‍ കര്‍ഷകക്ഷേമ പദ്ധതികള്‍ക്ക് ധാരണയായിട്ടുണ്ട്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കശുവണ്ടി കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാതെ ഇടനിലക്കാര്‍ ലാഭം കൊയ്യുകയാണെന്ന പരാതി വ്യാപകമാണ്. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കര്‍ഷകര്‍, സംഘടനകള്‍, കുടുംബശ്രീ, സഹകരണബാങ്ക്, കശുവണ്ടി വികസന കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെട്ട ജില്ലാതല കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കശുവണ്ടി സംഭരണം സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ കമ്മറ്റി തീരുമാനം എടുക്കും. കശുവണ്ടി സംഭരണവില നിശ്ചയിക്കാനുള്ള അധികാരവും ഈ കമ്മറ്റിക്ക് നല്‍കിയിട്ടുണ്ട്.

ഉത്പാദനം വര്‍ദ്ധിപ്പിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി സംഭരിച്ച് കര്‍ഷകര്‍ക്ക് മികച്ച വില നല്‍കാനാണ് ഉദ്ദേശിക്കുന്നത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കര്‍ഷകര്‍ക്ക് അഡ്വാന്‍സായി പണം നല്‍കും. ആറളം ഫാമില്‍ നിന്നുള്ള 4000 ഏക്കര്‍ സ്ഥലത്ത് നിന്നുള്ള കശുവണ്ടി ന്യായവില ഉറപ്പാക്കി സംഭരിക്കാനും തീരുമാനമായി. കൂടാതെ 3 വര്‍ഷത്തിനകം ഫലം നല്‍കുന്ന അത്യുല്‍പ്പാദന ശേഷിയുള്ള കശുമാവിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ആറളം ഫാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കശുമാവിന്‍ തൈകള്‍ക്ക് കൊല്ലത്ത് വില്‍പ്പന കേന്ദ്രം തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാപഞ്ചായത്തുമായി ആലോചിച്ച് തീരുമാനമെടുത്തതായും യോഗം അറിയിച്ചു.

കശുവണ്ടി സംഭരണ സംവിധാനത്തിലെ ക്രമക്കേട് മാറണമെന്നും മാര്‍ക്കറ്റ് വിലയെ ആശ്രയിക്കാതെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ന്യായമായ വില ലഭിക്കുന്ന തീരുമാനങ്ങള്‍ സ്വാഗതം ചെയ്യുന്നതായും യോഗത്തില്‍ പങ്കെടുത്ത കര്‍ഷകസംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.പി.ജയബാലന്‍. ടി.ടി.റംല, പ്ലാന്‍ കോര്‍ഡിനേറ്റര്‍ കെ.വി ഗോവിന്ദന്‍, കശുവണ്ടി വികസന കേര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കാപ്പക്‌സ് ഡയറക്ടര്‍ അഡ്വ സി.ജി.ഗോപുകൃഷ്ണന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അഡ്വ കാഞ്ഞിരവിള അജയകുമാര്‍, സജു ഡി ആനന്ദ്, പി.ആര്‍.വസന്തന്‍, കെ.സുഭഗന്‍, ഗോദേത്ത് ഭാസുരന്‍, ടി.സി വിജയന്‍, ആറളം ഫാം എം.ഡി ടി.കെ.വിശ്വനാഥന്‍ നായര്‍, കശുവണ്ടി കര്‍ഷകര്‍, കര്‍ഷകസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

Kerala

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.