Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 1, 2026, 09:23 am IST
inEditorial

മാസപ്പടി കേസില്‍ പിണറായി വിജയനെയും കുടുംബത്തെയും രക്ഷിക്കാനുള്ള സിപിഎം- കോണ്‍ഗ്രസ് ഒത്തുകളി, മാസപ്പടി കേസിലെ ഹൈക്കോടതി ഇടപെടലില്‍ പൊളിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പിണറായിക്കും മകള്‍ വീണക്കും മരുമകന്‍ മുഹമ്മദ് റിയാസിനും എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കിയിട്ടും അങ്ങനെ ചെയ്യാതിരിക്കുന്നതിനെതിരെ പൊതുപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇതിനിടയാക്കിയത്. ഇ ഡി കത്ത് നല്‍കിയിട്ടും പ്രാഥമിക അന്വേഷണം നടത്തി മാത്രമേ കേസെടുക്കാനാവൂ എന്ന സര്‍ക്കാരിന്റെയും പോലീസിന്റെയും തീരുമാനമാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നത്. തങ്ങള്‍ നല്‍കിയ കത്തിനൊപ്പം പിണറായിക്കും മറ്റുമെതിരെ മതിയായ തെളിവുണ്ടെന്നും, ഇനി പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി. കണ്ടെത്തിയ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഇ ഡി പറയുന്നു. ഇത് കോടതി പരിശോധിക്കുന്നതോടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും മുഖംമൂടി അഴിഞ്ഞു വീഴും.

അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കാവുന്ന തരത്തിലുള്ള വിവരങ്ങള്‍ ഇ ഡി കൈമാറിയിട്ടും സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തുന്നതെന്നും, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതെയുള്ള ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതികളില്‍ സമയബന്ധിതമായി നടപടി ഉണ്ടായില്ല. രാഷ്‌ട്രീയ ധാരണയുടെ ഭാഗമായാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കി അന്വേഷണം വിജിലന്‍സിന് കൈമാറണമെന്നും, ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.

പ്രാഥമിക പരിശോധന നടക്കുന്നുണ്ടെന്നും, ആദ്യം തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. അഴിമതിക്കാരുടെ പക്ഷത്തുനിന്നു കൊണ്ടാണ് ഇങ്ങനെ ഒരു വാദം സര്‍ക്കാര്‍ ഉന്നയിക്കുന്നതെന്ന് വ്യക്തം.

അഴിമതി കേസില്‍ ജയിലില്‍ പോകാതിരിക്കാന്‍ സിപിഎം പിണറായിക്ക് പ്രതിരോധം തീര്‍ക്കുന്നതു പോലെയാണ് സര്‍ക്കാരും പെരുമാറുന്നത്. ഈ കേസില്‍ പിണറായി സര്‍ക്കാര്‍ എന്താണോ ചെയ്തത് അതിന്റെ തുടര്‍ച്ചയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്തൊക്കെ സംഭവിച്ചാലും അഴിമതിക്കാരനായ പിണറായിയേയും കൂട്ടുപ്രതികളായ കുടുംബാംഗങ്ങളെയും രക്ഷിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായി ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായി സിപിഎം ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനാല്‍ സതീശന്റെയും ചെന്നിത്തലയുടെയും പണി എളുപ്പമായിരിക്കുകയും ചെയ്യുന്നു. കോടതിയുടെ ഇടപെടലുകള്‍ ഇവര്‍ക്ക് തടസ്സമായിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നാവും പോലീസിന്റെ സഹായത്തോടെ സിപിഎമ്മും യുഡിഎഫ് സര്‍ക്കാരും ആലോചിക്കുക.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ആവശ്യമായ എല്ലാ വിവരവും കൈമാറിയിട്ടുണ്ടെന്ന് ഇ ഡി കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ ഡിയുടെ റിപ്പോര്‍ട്ട് പ്രാഥമികാന്വേഷണത്തിന് പകരമായി കണക്കാക്കാമെന്നും, റിപ്പോര്‍ട്ടില്‍ വസ്തുതയുണ്ടെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവുള്ളതും ഇ ഡി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിനെതിരെ ഇ ഡി അന്വേഷണ ഏജന്‍സിയല്ലെന്നും മറ്റുമുള്ള സര്‍ക്കാരിന്റെ വാദം പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്. അതേസമയം, ഇ ഡി ഹര്‍ജി ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചത് നിര്‍ണായകമാണ്. ഇ ഡിയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഈ കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയുള്ളൂ എന്നുറപ്പാണ്.

Tags: Veena VijayanEnforcement Directorate (ED)Former CM Pinarayi VijayanCMRL-Exalogic caseമാസപ്പടി കേസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.