Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭരണസമിതി-എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോര് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണസ്തംഭനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 11:14 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ അടിയന്തരമായി നടക്കേണ്ട പല കാര്യങ്ങളും അവതാളത്തില്‍. പദ്മതീര്‍ത്ഥം ശുചീകരിക്കണമെന്ന് രണ്ടരവര്‍ഷം മുമ്പ് സുപ്രീംകോടതി നല്‍കിയ ഉത്തരവ് നടപ്പാക്കാത്തതിനാല്‍ മണ്ഡല മകരവിളക്കു കാലത്ത് ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് കുളം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരും നമ്പിമാരും ശാന്തിക്കാരും ഉപയോഗിക്കുന്ന മിത്രാനന്ദപുരം കുളവും മലിനമാണ്.

ഭരണസമിതിയും എക്‌സിക്യൂട്ടീവ് ഓഫീസറും തമ്മിലുള്ള പോര് ക്ഷേത്ര ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തെയും ബാധിച്ചിട്ടുണ്ട്. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നതിലുള്ള കാലവിളംബം ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിടുകയാണ്. ശ്രീപദ്മനാഭന്റെ കടുശര്‍ക്കരവിഗ്രഹത്തില്‍ പല തവണ കല്‍ക്കലേപനം നടത്തിയെങ്കിലും കല്‍ക്കം അടര്‍ന്നു വീണ് വിഗ്രഹത്തില്‍ വെള്ളപ്പാടുകള്‍ ദൃശ്യമാകുന്നു. ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്നും പരിഹാരം എന്തെന്നും നിര്‍ണയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂലവിഗ്രഹത്തിന്റെ കാലാവധി കഴിഞ്ഞു എന്ന വിചിത്രമായ വിശദീകരണമാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കുന്നത്.

തെക്കേടത്തു നരസിംഹസ്വാമിയുടെ ശ്രീകോവില്‍ അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. തെക്കേടത്തെ മേല്‍പ്പുരയുടെ കഴുക്കോലുകള്‍ പൂര്‍ണമായും ദ്രവിച്ചിരിക്കുകയാണ്. കൂടാതെ മുഖ്യശ്രീകോവിലിന്റെ രണ്ടാംമേല്‍പ്പുരയും ഭാഗികമായി ജീര്‍ണിച്ചിരിക്കുകയാണ്. വിഷ്വക്‌സേന വിഗ്രഹത്തില്‍ കാര്യമായ കേടുപാടുകള്‍ ഉണ്ട്. തിരുവാമ്പാടിയിലെ ധ്വജസ്തംഭം ദ്രവിച്ചിരിക്കുന്നതിനാല്‍ അതും മാറ്റി പ്രതിഷ്ഠിക്കേണ്ടതുണ്ട്. ക്ഷേത്രപാലന്റെ സമീപമുള്ള ഗണപതി വിഗ്രഹം ക്ഷേത്രത്തിനു പുറത്ത് കുടിവയ്‌ക്കണമെന്നു 2011 ലെ ദേവപ്രശ്‌നം വിധിച്ചതാണ്. ഇതിന് പഴയ മാനേജ്മെന്റിന്റെ കാലത്തു തന്നെ ശ്രമം തുടങ്ങിയതാണെങ്കിലും തുടര്‍നടപടി കൈക്കൊള്ളാന്‍ ക്ഷേത്രത്തിന്റെ പുതിയ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല.

മൂലവിഗ്രഹത്തില്‍ നിന്ന് കല്‍ക്കം അടര്‍ന്നു വീഴുന്നതിന് പരിഹാരം കാണുമെന്നും ശ്രീകോവിലുകളുടെ ജീര്‍ണോദ്ധാരണം വേഗം ആരംഭിക്കുമെന്നും തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭരണസമിതി ചെയര്‍പേഴ്സണും എക്‌സിക്യൂട്ടീവ് ഓഫീസറും ആറുമാസം മുമ്പ് തീരുമാനിച്ചതാണ്. പക്ഷേ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിസ്സഹകരണം മൂലം അടിയന്തരമായി നടത്തേണ്ട ഈ പണികളൊന്നും നടക്കുന്നില്ല.

ധനു ഒന്നിന് നടക്കേണ്ടിയിരുന്ന അടുത്ത പുഷ്പാഞ്ജലി സ്വാമിയാരുടെ അവരോധം അനിശ്ചിതമായി നീളുന്നു. ഒരു എസ്റ്റേറ്റ് ഓഫിസറെ നിയമിച്ചെങ്കിലും ക്ഷേത്രവസ്തുക്കള്‍ അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്നവരെ ഒഴിപ്പിക്കാനും അധികാരികള്‍ക്ക് സാധിക്കുന്നില്ല.

എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചത് സുപ്രീംകോടതി ആയതിനാല്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഭരണസമിതിക്ക് സുപ്രീംകോടതിയുടെ അനുവാദം വേണ്ടിവരും. എന്നാല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഭരണസമിതിയുടെ ഉത്തരവുകള്‍ നിരന്തരം ലംഘിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഭരണത്തില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്താന്‍ ഭരണസമിതിക്ക് സാധിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകള്‍ നിര്‍വഹിക്കാനായി പുതുതായൊരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസറെ ഭരണസമിതിക്ക് നിയമിക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

World

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

News

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പുതിയ വാര്‍ത്തകള്‍

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.