വര്‍ക്കല: മടവൂര്‍ മാവിന്‍മൂട് ജംഗ്ഷനില്‍ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെ സംഘടിച്ചെത്തിയ 30 ഓളം വരുന്ന സാമൂഹ്യ വിരുദ്ധര്‍ സ്‌കൂള്‍ ജംഗ്ഷനിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടികള്‍ നശിപ്പിക്കുകയും യാത്രക്കാരെയും സമീപത്തെ കച്ചവടക്കാരെയും അസഭ്യങ്ങള്‍ വിളിക്കുകയും വീടുകള്‍ക്കും സ്‌കൂളിനും കല്ലെറിയുകയും ചെയ്തു. കുറച്ചു ദിവസങ്ങളായി സ്‌കൂള്‍ പരിസരത്ത് സാമൂഹ്യ വിരുദ്ധശല്യവും മദ്യപാനവും വര്‍ദ്ധിച്ചു വരുകയാണ്. ജനങ്ങളുടെ സൈ്വരജീവിതത്തിനു ഭീഷണിയായ സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് മടവൂര്‍ ബാബു ആവശ്യപ്പെട്ടു.
















