ബാലരാമപുരം: ബാലരാമപുരത്തിനു സമീപം രാമപുരത്ത് പന്ത്രണ്ട് ഓട്ടോറിക്ഷാ തൊഴിലാളികള്‍ സിഐടിയു വില്‍നിന്ന് രാജിവച്ച് ബിഎംഎസില്‍ ചേര്‍ന്നു. രാമപുരത്ത് നടന്ന യോഗത്തില്‍ ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം യൂണിറ്റ് ഉദ്ഘാടനവും ഐഡി കാര്‍ഡ് വിതരണവും നടന്നു. ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ജില്ലാ ജനറല്‍ സെക്രട്ടറി താന്നിവിള സതി സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍. ശ്രീധരന്‍ പോറ്റി അദ്ധ്യക്ഷതവഹിച്ചു ബിജെപി സംസ്ഥാന സമിതി അംഗം അതിയന്നൂര്‍ ശ്രീകുമാര്‍, മേഖല സെക്രട്ടറി എം. സനല്‍ കുമാര്‍ പെരുമ്പെഴുതൂര്‍ അജി, പി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
















