തിരുവനന്തപുരം: ക്യാന്‍സര്‍ കെയര്‍ & റിസര്‍ച്ച് ഫൗണ്ടേഷന്‍ വെബ്‌സൈറ്റായ രമിരലൃരമൃലൃലലെമൃരവ.ീൃഴ ഉദ്ഘാടനം സുരേഷ്‌ഗോപി എംപി, തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. ആര്‍സിസിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച നിരവധി ക്യാന്‍സര്‍ മുന്‍കൂര്‍നിര്‍ണയ ക്യാമ്പുകളും കോളേജ്- സ്‌കൂള്‍ തലങ്ങളില്‍ നടത്തിയ ക്യാന്‍സര്‍ ബോധവത്ക്കരണ സെമിനാറുകളും ക്യാന്‍സര്‍ വരാതിരിക്കുവാനുള്ള വിദഗ്ധരുടെ ഉപദേശങ്ങളും അടങ്ങിയ വെബ്‌സൈറ്റാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രൊഫ. പി. രാജഗോപാലപി
ക്യാന്‍സര്‍ കെയര്‍ & റിസര്‍ച്ച് ഫൗണ്ടേഷന്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സുരേഷ്‌ഗോപി എംപി നിര്‍വ്വഹിക്കുന്നു
ള്ള, മറ്റ് ഭാരവാഹികളായ പ്രൊഫ. എസ്. പെരുമാള്‍ പിള്ള, പ്രൊഫ. റ്റി.പി. പീതാംബരന്‍, റ്റി. ശശികുമാര്‍, ആര്‍. വത്സലകുമാരി, ബെന്നി മാത്യു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
















