200 പാര്‍ട്ടികള്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷന്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ രാഷ്‌ട്രീയ പാര്‍ട്ടിയെന്ന പേരു നിലനിര്‍ത്തിപ്പോരുന്ന 200 പാര്‍ട്ടികളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അേന്വഷിക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടും.
260 കോടി നിക്ഷേപത്തില്‍ അന്വേഷണം.കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ തുടര്‍ന്ന് കള്ളപ്പണം കണ്ടെത്താനുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ 260 കോടി രൂപ കണ്ടെത്തിയതായി സിബിഐ.
300 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തി. മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 300 ഓളം അഭയാര്‍ഥികളെ ഇറ്റാലിയന്‍ തീരസംരക്ഷണസേന രക്ഷപ്പെടുത്തി. നാലു ചെറിയ ബോട്ടുകളിലായാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്.
262 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് ക്ലോസ് ചെയ്തു. തുടര്‍ച്ചയായി ഏഴാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകളില്‍ തളര്‍ച്ച. സെന്‍സെക്‌സ് 262.78 പോയന്റ് നഷ്ടത്തില്‍ 25979.60 ലും നിഫ്റ്റി 82.20 പോയന്റ് താഴ്ന്ന് 7979.10 ലുമാണ് അവസാനിപ്പിച്ചത്.
900 കുപ്പി കഫ്‌സിറപ്പും പത്ത് കിലോ ആമത്തോടും ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയായ മാല്‍ഡയില്‍നിന്നു ബിഎസ്എഫ് പിടികൂടി. 1.04 ലക്ഷം രൂപയുടെ സിറപ്പും 70000 രൂപയുടെ ആമത്തോടുമാണു പിടിച്ചെടുത്തത്.
















