കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പിടിയിലായ ഭീകരനെ എഫ്ബിഐ സംഘം ചോദ്യം ചെയ്തു. പശ്ചിമബംഗാളിലെ ബിര്ഭുമില്നിന്നാണ് ജമാത് ഉള് മുജാഹുദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയിലെ അംഗമായ മുഹമ്മദ് മസിയുദീന് എന്ന ഭീകരന് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഇന്ത്യയിലെ യുഎസ് പൗരന്മാരായിരുന്നു തന്റെ ലക്ഷ്യമെന്നു വെളിപ്പെടുത്തി. ഈ വിവരം എന്‍ഐഎ സംഘം എഫ്ബിഐക്കു കൈമാറിയിരുന്നു. ഇതേതുടര്‍ന്നാണ് എഫ്ബിഐ സംഘം ഇന്ത്യയിലെത്തിയത്.
എഫ്ബിഐയുടെ ഏഴംഗ സംഘമാണ് ഇന്ത്യയിലെത്തിയതെന്നും സാള്‍ട്ട്ലേക്കിലെ എന്‍ഐഎ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യലെന്നുമാണ് സൂചന. ജൂലൈ ഒന്നിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബു സുലൈമാനുമായും മുഹമ്മദ് മസിയുദീനു ബന്ധമുണ്ടെന്ന സൂചന എന്‍ഐഎ സംഘത്തിനു ലഭിച്ചിരുന്നു.
ഹൗറയില്‍നിന്നു ബിര്ഭുമിലെത്തിയ മുഹമ്മദ് മസിയുദീനെ ജൂലൈ നാലിനാണ് റെയില്‍വേപോലീസ് സംഘങ്ങള്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
















