ബഗല്‍കോട്ട്: കര്‍ണാടകയില്‍ വിമുക്തഭടന് പോലീസുകാരന്റെ മര്‍ദ്ദനം. 55 വയസുകാരനായ നന്ദപ്പയ്ക്കാണ് പോലീസുകാരനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. കര്‍ണാടകയിലെ ഒരു ബാങ്കിന് പുറത്തായി ജനങ്ങള്‍ ക്യൂ നില്ക്കുന്നതിനടെയാണ് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്.
ബാങ്കിന്റെ ഗെയ്റ്റ് തുറന്നയുടനെ നിരവധി ആളുകള്‍ തിക്കി തിരക്കി അകത്തു കടക്കാന്‍ ശ്രമിച്ചു. ഇതോടെ നിയന്ത്രണം വിട്ട പോലീസുകാരന് നന്ദപ്പയെ മര്‍ദ്ദിക്കുകയും ഈ സംഭവങ്ങളെല്ലാം ക്യാമറയില്‍ പതിയുകയുമായിരുന്നു.
#WATCH: An ex-Serviceman repeatedly slapped by a Policeman in a bank queue in Bagalkot(Karnataka) #DeMonetisation pic.twitter.com/2loSP3Lz6K
— ANI (@ANI) December 8, 2016
















