ആലപ്പുഴ: കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. ശമ്പളം ഉടനെ നല്‍കിയില്ലെങ്കില്‍ പണിമുടക്ക് നടത്താന്‍ ജീവനക്കാര്‍ നിര്‍ബ്ബന്ധിതരാകുമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു. പ്രസിഡന്റ് പി.ജി. ഗണേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
















