Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ് രാഷ്‌ട്രീയത്തില്‍ പകരക്കാരില്ലാത്ത നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 06:44 pm IST
in India

ജയലളിതയെ സിനിമയിലെത്തിച്ചത് അമ്മയാണെങ്കില്‍ രാഷ്‌ട്രീയത്തിലേക്ക് കൈപിടിച്ച് നടത്തിയത് സിനിമയിലെയും ജീവിതത്തിലെയും നായകനായ എംജിആര്‍ ആയിരുന്നു.

ഡിഎംകെയില്‍ ആളുകളെ പിടിച്ച് ഇരുത്താന്‍ തക്ക പ്രസംഗ വൈഭവമുളള കരുണാനിധിക്ക് പകരമൊരാള്‍ എഐഎഡിഎംകെയിലുണ്ടാകണമെന്ന വന്നപ്പോള്‍ അദ്ദേഹത്തിന് ആലോചിക്കാന്‍ മറ്റൊരു പേരുണ്ടായിരുന്നുമില്ല. എന്നാല്‍ എംജിആറിന്റെ നിര്‍ബന്ധം മൂലമാണ് താന്‍ രാഷ്‌ട്രീയത്തിലെത്തിയതെന്നത് ഒരിക്കലും അവര്‍ അംഗീകരിച്ചിരുന്നില്ല.

1982ല്‍ എഐഎഡിഎംകെ അംഗമായി. 1983ല്‍ പ്രചാരണ സെക്രട്ടറി. 1983ല്‍ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം. തിരുച്ചന്തൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു കന്നിയങ്കം. 1984ല്‍ രാജ്യസഭാംഗമായി.

1984ല്‍ ചികിത്സ കഴിഞ്ഞ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ എംജിആറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ജയലളിതയെ വിഐപി മുറിയില്‍ പൂട്ടിയിട്ടു. തന്റെ പ്രിയപ്പെട്ട നേതാവ് തിരിച്ച് വന്നതും പോയതുമറിയാതെ ആറ് മണിക്കൂര്‍ അതിനുളളില്‍ കഴിച്ചുകൂട്ടേണ്ടി വന്നു.

എംജിആറിന്റെ മരണം. സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ ക്രൂരമായ അപമാനിക്കപ്പെട്ടു. അകത്തേക്ക് കടക്കാന്‍ അനുവദിക്കാതെ ബന്ധുക്കള്‍ ഗേറ്റ് പൂട്ടി. പൊതുദര്‍ശനവേദിയില്‍ കാത്ത് നിന്നെങ്കിലും ജയ അറിയാതിരിക്കാന്‍ അകത്ത് പ്രവേശിപ്പിച്ചത് പിന്‍വാതില്‍ വഴി. ഒടുവില്‍ എങ്ങനെയോ കയറിക്കൂടി മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന രണ്ട് ദിവസവും പ്രിയപ്പെട്ട അണ്ണന്റെ തലയ്‌ക്കല്‍ നിന്ന് മാറാതെ ഇരുന്നു.

സംസ്‌കാരത്തിനായി സൈനിക വാഹനത്തിലേക്ക് മൃതദേഹം മാറ്റിയപ്പോള്‍ ഭാര്യ ജാനകിയും ബന്ധുക്കളും കയറിയ വാഹനത്തിന്റെ വാതില്‍ പെട്ടെന്ന് അടച്ചു. ശവമഞ്ചം വഹിച്ച പതിനഞ്ച് അടി ഉയരമുളള പട്ടാളവാഹനത്തിലേക്ക് ചാടിക്കയറിയ ജയയ്‌ക്ക് ഇരിപ്പിടം കിട്ടിയില്ല. എംജിആറിന്റെ തല അല്‍പ്പം ഉയര്‍ത്തിവച്ച് ഇടം കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഓടിയെത്തി വിരട്ടിയതോടെ അവിടെ നിന്ന് ജാനകിയും മറ്റും ഇരുന്ന വാഹനത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ബന്ധുക്കള്‍ ഇതനുവദിച്ചില്ല. ജാനകിയുടെ അനന്തരവനും നടനുമായ ദീപന്‍കുമാര്‍ ജയയെ തൊഴിച്ച് വീഴ്‌ത്തി. ഇത് വലിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പിലേക്കുളള വന്‍ വീഴ്ചയായിരുന്നു. അവിടെ നിന്നാണ് ജയലളിതയെന്ന പകരം വയ്‌ക്കാനില്ലാത്ത നേതാവ് ഉയിര്‍ത്ത് എഴുന്നേറ്റത്.

1989ല്‍ തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവ്. 1989 മാര്‍ച്ച് 29ന് നിയമസഭയ്‌ക്കുളളില്‍ ക്രൂരമായി അപമാനിക്കപ്പെട്ടു. 1991ല്‍ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന പദവി. 1996 മെയ് 12 വരെ മുഖ്യമന്ത്രി.

ആഢംബരവും ധൂര്‍ത്തും ജയലളിതയെ ജനങ്ങളില്‍ നിന്നകറ്റി. ദത്തുപുത്രന്‍ സുധാകരന്റെ കോടികള്‍ ചെലവിട്ടുളള ആഢംബരവിവാഹവും ഒപ്പമുളളവരുടെ അഴിമതികളും ജയയ്‌ക്ക് അധികാരം നഷ്ടമാക്കി.

ശിവാജി ഗണേശന്റെ പേരക്കുട്ടിയെയാണ് സുധാകരന്‍ ജീവിത സഖിയാക്കിയത്. ഒന്നരലക്ഷം പേരാണ് വിവാഹത്തിനെത്തിയത്. 1995 സെപ്റ്റംബര്‍ ഏഴിന് നടന്ന വിവാഹം ചെന്നൈ നഗരം അന്ന് കണ്ടിട്ടുളളതില്‍ വച്ചേറ്റവും ആഢംബരം നിറഞ്ഞതായിരുന്നു. ഗിന്നസ് ബുക്കില്‍ വരെ വിവാഹം ഇടം പിടിച്ചു.

1996ല്‍ മുഖ്യമന്ത്രി പദം നഷ്ടമായി. 168 സീറ്റുകളില്‍ പാര്‍ട്ടിയ്‌ക്ക് നേടാനായത് വെറും നാല് സീറ്റുകള്‍ മാത്രം. ജയലളിതയും ജീവിതത്തില്‍ ആദ്യമായും അവസാനമായും പരാജയപ്പെട്ടു. 1996 ഡിസംബര്‍ ഏഴിന് അറസ്റ്റില്‍. കളര്‍ ടിവി അഴിമതിയിലായിരുന്നു അറസ്റ്റ്. 10.13 കോടി രൂപയുടെ അഴിമതിയാണ് ജയയുടെ മേല്‍ ആരോപിക്കപ്പെട്ടത്. ശശികലയുടെ ബന്ധുക്കള്‍ക്കാണ് ഈ പണം എത്തിയതെന്നും അന്വേഷണത്തിലൂടെ തെളിഞ്ഞു.

2001 മെയ് പതിനാലിന് വീണ്ടും മുഖ്യമന്ത്രി. കേസുളളതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. 2001 സെപ്റ്റംബറില്‍ സുപ്രീംകോടതി അയോഗ്യയാക്കിയതോടെ മുഖ്യമന്ത്രിപദം ഒഴിഞ്ഞു.

മദ്രാസ് ഹൈക്കോടതി ചില കേസുകളില്‍ കുറ്റവിമുക്തയാക്കിയതോടെ 2003 മാര്‍ച്ചില്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. ആണ്ടിപ്പട്ടിയില്‍ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ എംഎല്‍എയുമായി.

2011 മെയ്‌പതിനാറിന് വീണ്ടും മുഖ്യമന്ത്രി. 2014ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം ജയില്‍ ശിക്ഷ. 100 കോടി രൂപ പിഴയും കോടതി വിധിച്ചു. കുറ്റവിമുക്തയായതോടെ 2015 മാര്‍ച്ച് 23ന് അഞ്ചാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റു.

2016ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രി പദത്തിലേക്ക്. 39545 വോട്ടിന്റെ ഭൂരിപക്ഷമേ ഇത്തവണ നേടാനായുള്ളു. എംജിആറിന് ശേഷം തുടര്‍ച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തിയ മുഖ്യമന്ത്രിയായാണ് മടക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.