പയ്യന്നൂര്‍: ദേശീയപാത വികസനം ഏറ്റെടുത്ത വെളളൂര്‍ ശ്രീപോര്‍ക്കലി ഭഗവതി ക്ഷേത്രഭുമി ഒഴിവാക്കണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് നാളെ രാവിലെ 10 മണിക്ക് പയ്യന്നുരിലെ ദേശീയപാതാ അതോറിറ്റി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രവും നാഗവും ക്ഷേത്രക്കുളവും ദേശീയ പാത വികസനത്തിനായി ഏറ്റെടുത്തിരിക്കുകയാണ്. ദേശീയപാതക്കായി നേരത്തെ: ഏറ്റെടുത്ത സ്ഥലം ഉപയോഗിക്കാതെയാണ് നിരവധി കടകളും ക്ഷേത്രവും നശിപ്പിച്ചു കൊണ്ടുള്ള പുതിയ സ്ഥലം ഏറ്റെടുത്തത്.പത്മശാലിയ സമുദായക്കാരുടെ വകയായ ക്ഷേത്രം അവിടെ നിന്ന് മാറ്റി സ്ഥാപിക്കാന്‍ സ്ഥലപരിമിതി മൂലം സാധ്യവുമല്ല. സ്ഥലമേറ്റെടുക്കല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസംസ്ഥാന ഗവര്‍മെന്റുകളെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ലഭിക്കാത്തതിനാലാണ് പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.പത്രസമ്മേളനത്തില്‍ എന്‍.ഗംഗാധരന്‍, പി.വി.ടി.കരുണാകരന്‍.ടി.പി.രാജീവന്‍, കെ.ധനഞ്ജയന്‍.പത്മനാഭന്‍.ടി. എന്നിവര്‍ പങ്കെടുത്തു.
















