പ്രതാപ് പോത്തന്റെ പ്രഥമ സംവിധാന സംരംഭമായ, വീണ്ടും ഒരു കാതല്‍ കഥൈ മികച്ച നവാഗത പ്രതിഭയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ജയലളിത പ്രതാപിനൊരു കത്തയച്ചു. ഇംഗ്ലീഷില്‍ മനോഹരമായ സ്വന്തം കൈപ്പടയില്‍ എഴുതിയ ആ കത്ത് പ്രതാപ് അഭിമാനപൂര്‍വം തന്നെ കാണിച്ചിട്ടുണ്ടെന്ന് ജോണ്‍പോള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇംഗ്ലീഷ് ഭാഷയ്ക്ക് ആവഹിക്കാവുന്ന എല്ലാ കാവ്യഭംഗിയും ഭാഷയിലും ശൈലിയിലും നിറഞ്ഞുതുളുമ്പിയിരുന്ന ആ വരികളില്‍ ഒരു നല്ല കലാസ്വാദകയുടെ സൂക്ഷ്മ നിരീക്ഷണങ്ങളുടെ ഹൃദയപൂര്‍വമായ നീരൊഴുക്കു കാണാനായി. ഇത്തരം സ്വകാര്യവശങ്ങള്ക്കു കൂടി ആ മനസ്സില്‍ ഇടം ബാക്കിയുണ്ടായിരുന്നു!
പ്രതികരിക്കാൻ ഇവിടെ എഴുതുക: